കാസർഗോഡ്: ഏഴു വയസുകാരിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി.
കാസർഗോഡ് മാലോം സ്വദേശിയായ അനീഷ് പിഡി (35)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ 2021-ലാണ് സംഭവം നടന്നത്.
പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിക്ക് മദ്യം നല്‍കി ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയായിരുന്നു.
ശിക്ഷകള്‍ക്ക് പുറമെ 80,000 രൂപ പിഴയും അടയ്ക്കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
