തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകള്‍. 2021-ല്‍ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാർഡി കമ്പനി നല്‍കിയ കത്ത് പുറത്തായി.
വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമെന്ന് ബെക്കാർഡി കമ്പനി കത്തില്‍ പറയുന്നു. കേരളരത്തില്‍ വില്‍പന ഇല്ലാത്തതിനാല്‍ ഇവന്റുകള്‍ ഗോവയിലേക്ക് മാറുന്നുവെന്ന് ബെക്കാർഡി ചൂണ്ടിക്കാട്ടി. കത്തിനു പിന്നാലെയാണ് എം.വി. ഗോവിന്ദൻ തുടർ നടപടിക്ക് നികുതി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നല്‍കി.
വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം നല്‍കാനും അടിയന്തരമായി വിശദ റിപ്പോർട്ട് നല്‍കാനുമായിരുന്നു നിർദേശം. കത്ത് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമ സഭയില്‍ ഉന്നയിച്ചിരുന്നു.
