തിരുവനന്തപുരം :കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 23-ാം തീയതി നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിക്ക് ലഭിക്കുക.
ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അതേ നമ്പറിലുള്ള മറ്റ് അഞ്ച് പരമ്പരകളിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേർക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പേർക്കും ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതമാണ് നൽകുന്നത്.
ഇവ കൂടാതെ 5000, 2000, 1000, 500, 300 എന്നിങ്ങനെ വിവിധ തുകകളുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് വിഷു ബമ്പർ ടിക്കറ്റിന്റെ വില.
