Zygo-Ad

വോട്ടുചെയ്യാൻ നാട്ടിലേക്ക് മടങ്ങിയ ഭായിമാരുടെ മടങ്ങി വരവ് കാത്ത് കേരളം: വിവിധ തൊഴിൽ മേഖലകളിൽ പ്രതിസന്ധി


വോട്ടു ചെയ്യാൻ നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികളുടെ മടങ്ങി വരവ് വൈകിയതോടെ തൊഴിൽ മേഖലയിൽ സ്തംഭനം. 

ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുമായി നാട്ടിലേക്കു പോയ അതിഥിത്തൊഴിലാളിക ളിൽ ഇരുപതു ശതമാനം മാത്രമാണ് ഇതിനകം മടങ്ങിയെത്തിയത്. 

മറു നാട്ടുകാരുടെ മടക്കം വൈകുന്നതി നാൽ നിർമാണം ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. മടങ്ങിയെത്തിയ തൊഴിലാളികളെ കൂടുതൽ കൂലി വാഗ്ദാനം ചെയ്ത് ഇടനിലക്കാർ റാഞ്ചുന്നതാണ് മറ്റൊരു പ്രതിസന്ധി.

മാസങ്ങളായി തുടരുന്ന തൊഴിലാളി ക്ഷാമം ഉൽപാദന മേഖലയിൽ കോടികളുടെ നഷ്ടമാണ് സൃഷ്ട‌ിച്ചത്. ഹോട്ടൽ, നിർമാണം, ചെങ്കൽ ക്വാറികൾ, കരിങ്കൽ ക്വാറികൾ, കൃഷി തുടങ്ങിയ മേഖലകളെല്ലാം ഭായിമാരില്ലാതെ സ്‌തംഭിച്ചു. 

തീവ്ര വോട്ടർപട്ടിക പരിഷ്കരണം ആരംഭിച്ചതു മുതൽ ഭായിമാരുടെ മടക്കം ആരംഭിച്ചിരുന്നു. നാട്ടിലെത്തി വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിയാണ് കൂട്ടപ്പലായനത്തിന് കാരണമായത്. 

നാട്ടിൽ കൃഷിപ്പണി ആരംഭിച്ചതും ബക്രീ ദുമാണ് മറുനാട്ടുകാരുടെ മടങ്ങിവരവ് വൈകിച്ചത്. നിർമാണ മേഖലയിൽ തദ്ദേശീയരായ തൊഴിലാളികളും നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ചുരുക്കം തൊഴിലാളികളും മാത്രമാണ് പണിയെടുക്കാനുള്ളത്.

ജില്ലയിൽ ദേശീയപാതയുടെ നിർ ക്കുകയാണ്. മഴ നേരത്തെ എത്തിയ തോടെ പ്രവൃത്തി പാതി വഴിയിൽ നി ലച്ച ഭാഗങ്ങളിൽ വെള്ളക്കെട്ടും അപകട ഭീഷണിയുമുണ്ട്. 

ചില കൺസ്ട്രക്‌ഷൻ കമ്പനികൾ ബംഗാൾ, അസം നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രത്യേകം ബസ് ഏർപ്പെടുത്തിയാണ് തൊഴിലാളികളെ വോട്ടുചെയ്യാനയച്ചത്. ഇങ്ങനെ മടങ്ങിയെത്തിയവർ മാത്രമാണ് ഈ മേഖലയിൽ പണിക്കുള്ളത്. 

പാചകവാതക ക്ഷാമം ഏതാണ്ട് പരിഹരിക്കപ്പെട്ടപ്പോഴും അതിഥിത്തൊഴിലാളികൾ എത്താ ത്തതിനാൽ ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിലാണ്. ഹോട്ടലുകളിൽ പാചകക്കാർ ഉൾപ്പെടെ ഭൂരിഭാഗം തൊഴിലാളികളും മറുനാട്ടുകാരാണ്. 

ജില്ലയിലെ 550 ചെങ്കൽപ്പണകളിൽ പതിനായിരത്തിനടുത്ത് അതിഥി തൊഴിലാളികളുണ്ട്. ഇതിൽ തദ്ദേശീയരായ തൊഴിലാളികൾ അഞ്ചു ശതമാനം മാത്രമാണ്. 

തൊഴിലാളി ക്ഷാമം കാരണം ഇരുന്നൂറോളം പണകളാണ് പേരിന് പ്രവർത്തിക്കുന്നതന്ന് ചെങ്കൽ പെർമിറ്റ് ഹോ ൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുലൈമാൻ പടിയൂർ പറഞ്ഞു. 

നിർമാണ മേഖല സ്ത‌ംഭിച്ചനാൽ ചെങ്കല്ലിന് ഡിമാന്റും കുറവാണ്. കാർഷിക മേഖലയിൽ വേനൽ മഴയോടെ ആരംഭിക്കേണ്ട പണികളും മുടങ്ങി കൂടുതൽ കൂലി വാഗ്ദാനം ചെയ്ത് തൊഴിലാളികളെ തട്ടിയെടുക്കുന്ന പ്രവണത എല്ലാ തൊഴിൽ മേഖലയിലുമുണ്ട്. ലേബർ ക്യാമ്പുകളിലും മറ്റുമെത്തി ഉയർന്ന കൂലി വാഗ്ദ‌ാനം ചെയ്‌താണ് അതിഥി ത്തൊളിലാളികളെ മറുകണ്ടം ചാടി ക്കുന്നത്.

വളരെ പുതിയ വളരെ പഴയ