Zygo-Ad

രൂപയും ചതിച്ചു സ്വർണവില വീണ്ടും കുതിക്കുന്നു പവൻ വില 116000 രൂപ കടന്നു


 സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർധനവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായത്. 22 കാരറ്റ് സ്വർണം പവന് ഒറ്റയടിക്ക് 960 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,120 രൂപയായി ഉയർന്നു. ഗ്രാമിന് 120 രൂപ വർദ്ധിച്ച് 14,515 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വർണവിലയിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപ വർദ്ധിച്ച് 11,876 രൂപയിലും, പവന് 784 രൂപ വർദ്ധിച്ച് 95,008 രൂപയിലുമാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് 10 ഗ്രാമിന്റെ വില 1,18,760 രൂപയായി ഉയർന്നു. ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1,15,160 രൂപയിലും 18 കാരറ്റ് സ്വർണം പവന് 94,224 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

 

വളരെ പുതിയ വളരെ പഴയ