Zygo-Ad

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി മൃതദേഹം വിട്ടുനൽകി മരണത്തിൽ ദുരൂഹതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്


 കർണാടകയിലെ ചിക്മംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ചിക്മംഗളൂരു ജില്ലാ ആശുപത്രിയിൽ വെച്ചാണ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

ശ്രീനന്ദയുടെ ശരീരത്തിൽ സംശയാസ്പദമായ രീതിയിലുള്ള മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ വസ്ത്രം കീറിയ നിലയിൽ കണ്ടെത്തിയത് മരത്തിൽ കൊളുത്തി വലിച്ചതുകൊണ്ടാകാം എന്നാണ് പോലീസിന്റെ വിലയിരുത്തൽ. കൂടുതൽ വ്യക്തതയ്ക്കായി വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

 

വളരെ പുതിയ വളരെ പഴയ