Zygo-Ad

കേരളത്തിൽ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 118.26 ദശലക്ഷം യൂണിറ്റ്

 


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ 118.26 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. ഈ മാസം 18ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. വൈദ്യുതി വാങ്ങിയ അളവിലും ഇന്നലെ പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.

ഉപയോഗം കുതിച്ചുയരുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണ്. രാത്രികാലങ്ങളിൽ പീക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്തിയാണ് കെഎസ്ഇബി നിലവിലെ സാഹചര്യം നേരിടുന്നത്. പുറത്തുനിന്ന് അധികമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കം പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വരും ദിവസങ്ങളിലും ഉപയോഗം വർദ്ധിച്ചാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതമാകും.

 

വളരെ പുതിയ വളരെ പഴയ