Zygo-Ad

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി: വൈകിട്ട് 6 മുതൽ 12 വരെ അരമണിക്കൂർ നിയന്ത്രണം

 


വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി (KSEB) തീരുമാനിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തായിരിക്കും അരമണിക്കൂർ വീതമുള്ള പവർ കട്ട് നടപ്പിലാക്കുക. വൈദ്യുതി ആവശ്യകതയിലെ അപ്രതീക്ഷിത വർദ്ധനയാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങൾ ഉപഭോക്താക്കൾ പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു:

 പീക്ക് അവറിൽ (വൈകിട്ട് 6-ന് ശേഷം) ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യരുത്.

 എസി (AC) താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിൽ ക്രമീകരിക്കുക.

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർദ്ധിച്ചതും, വൈദ്യുത വാഹനങ്ങളുടെയും എസിയുടെയും അമിത ഉപയോഗവുമാണ് വൈദ്യുതി ഡിമാൻഡ് കുത്തനെ ഉയരാൻ കാരണമായതെന്ന് ഉന്നതതല യോഗം വിലയിരുത്തി.

 

വളരെ പുതിയ വളരെ പഴയ