Zygo-Ad

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

 


കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേരെ കല്ലേറുണ്ടായത്.

ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. വന്ദേഭാരത് എക്‌സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂരില്‍ വെച്ച്‌ വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയില്‍വേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച്‌ കല്ലേറുണ്ടായത്. ട്രെയിനിന്റെ സി 3 കമ്പാര്‍ട്ടുമെന്‍റിന്റെ ജനലിലാണ് കല്ലേറുകൊണ്ടത്.

വളരെ പുതിയ വളരെ പഴയ