Zygo-Ad

വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ മൊബൈല്‍ ആപ്പുപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റി; സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍


തൃശൂർ: സ്കൂളിലെ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ നഗ്നചിത്രങ്ങളാക്കി മാറ്റിയ സംഭവത്തില്‍ പ്രധാന അധ്യാപകൻ അറസ്റ്റില്‍.

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറില്‍സ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പല്‍ ഡോ. സജു വർഗീസിനെ കുന്നംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളിലെ കുട്ടികള്‍ക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ