Zygo-Ad

കെ-ഫോണിന് രാജ്യാന്തര തിളക്കം; ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026 പുരസ്കാരം സ്വന്തമാക്കി

 


തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന് (KFON) രാജ്യാന്തര അംഗീകാരം. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച 'ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026'-ൽ 'ബ്രോഡ്‌ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ' (Broadband Telecom Company of the Year) പുരസ്കാരത്തിനാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് അർഹമായത്.

ഡിജിറ്റൽ വിടവ് നികത്തുന്നതിനും കുറഞ്ഞ ചിലവിൽ അതിവേഗ ഇൻ്റർനെറ്റ് എല്ലാവരിലേക്കും എത്തിക്കുന്നതിനുമുള്ള കേരളത്തിന്റെ വേറിട്ട പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ പ്രമുഖ രാജ്യാന്തര ടെലികോം കമ്പനികളെ പിന്നിലാക്കിയാണ് കെ-ഫോൺ ഈ നേട്ടം കൈവരിച്ചത്. ഇൻ്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിന് ഈ പുരസ്കാരം വലിയ ഊർജ്ജമാകും.

 

വളരെ പുതിയ വളരെ പഴയ