Zygo-Ad

പരീക്ഷാച്ചൂടിലേക്ക് കേരളം: എസ്.എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ അഞ്ചാം തീയതി മുതൽ


 തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ വിദ്യാർഥികൾ പരീക്ഷാ പോരാട്ടത്തിലേക്ക്. ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.

എസ്.എസ്.എൽ.സി പരീക്ഷാ വിവരങ്ങൾ:

 * ആകെ വിദ്യാർഥികൾ: 4,17,497 (സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിൽ).

 * വിദേശ കേന്ദ്രങ്ങൾ: ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 633 പേരും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 പേരും പരീക്ഷ എഴുതും.

 * മൂല്യനിർണയം: ഏപ്രിൽ 7 മുതൽ 28 വരെ.

 * ഫലപ്രഖ്യാപനം: മേയ് മൂന്നാം വാരത്തോടെ ഫലം പ്രതീക്ഷിക്കാം.

ഹയർസെക്കൻഡറി പരീക്ഷാ വിവരങ്ങൾ:

 * രണ്ടാം വർഷം: 4,52,437 വിദ്യാർഥികൾ.

 * ഒന്നാം വർഷം: 4,11,025 വിദ്യാർഥികൾ.

 * പരീക്ഷാ കേന്ദ്രങ്ങൾ: ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവയുൾപ്പെടെ ആകെ 1,984 കേന്ദ്രങ്ങൾ.

 * മൂല്യനിർണയം: 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ ആരംഭിക്കും.

 * ഫലപ്രഖ്യാപനം: മേയ് 22-ഓടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ചൂട് കൂടുന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ