തൃശൂർ: കൊടകര ആളൂരില്‍ യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി ലീനയെ( 30) ആണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ലീവിങ് ടുഗതർ ആയി വാടകയ്ക്ക് ഒരുമിച്ചു താമസിച്ചു വരികയായിരുന്നു ഇരുവരും. ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വി ആർ പൂരം ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണു എന്നയാളാണ് കസ്റ്റഡിയിലുള്ളത്
ശനിയാഴ്ച പുലച്ചെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിന് തുടർന്ന് യുവതിയെ വിഷ്ണു തീ കൊളുത്തുകയായിരുന്നു എന്നാണ് സൂചന.
യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി. കേസെടുത്ത് ആളൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
