Zygo-Ad

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം; പരിശീലന കേന്ദ്രങ്ങൾ സജ്ജം

 


കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ എന്നിവർക്ക് തങ്ങളുടെ പോസ്റ്റിംഗ് ഓർഡർ സഹിതം മാർച്ച് 24 മുതൽ 29 വരെ ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷ നൽകാവുന്നതാണ്.

സെക്കൻഡ്, തേർഡ് പോളിംഗ് ഓഫീസർമാർക്കും ഇതേ കാലയളവിൽ തന്നെ സൗകര്യപ്രദമായ പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രണ്ടാംഘട്ട പരിശീലന സമയത്ത് ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക 'വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ' സജ്ജീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് ഇലക്ഷൻ ഡ്യൂട്ടികളുള്ള ജീവനക്കാർക്കും നിശ്ചിത കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം.

പരിശീലന കേന്ദ്രങ്ങൾ ഇവയാണ്:

 * ഇരിട്ടി താലൂക്ക്: മട്ടന്നൂർ എച്ച്.എസ്.എസ്, എം.ജി കോളേജ് കീഴൂർകുന്ന്.

 * കണ്ണൂർ താലൂക്ക്: ഇ.കെ. നായനാർ സ്മാരക പോളിടെക്‌നിക് (കല്ല്യാശ്ശേരി), ഗവ. വനിതാ കോളേജ് (പള്ളിക്കുന്ന്), എസ്.എൻ കോളേജ് (തോട്ടട).

 * പയ്യന്നൂർ താലൂക്ക്: പയ്യന്നൂർ നഗരസഭ കോൺഫറൻസ് ഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ബി.ആർ.സി ഹാൾ, എ.കെ.എ.എസ് ജി.വി.എച്ച്.എസ്.എസ്.

 * തളിപ്പറമ്പ് താലൂക്ക്: കില തളിപ്പറമ്പ്, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി (കരിമ്പം), ജി.എച്ച്.എസ്.എസ് ശ്രീകണ്ഠപുരം.

 * തലശ്ശേരി താലൂക്ക്: ജി.എച്ച്.എസ്.എസ് പാലയാട്, ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, ആർ.ജി.എം എച്ച്.എസ്.എസ് മൊകേരി.

 

വളരെ പുതിയ വളരെ പഴയ