Zygo-Ad

ഗൾഫ് പ്രതിസന്ധി: കേരളത്തിൽ നിന്നുള്ള കയറ്റുമതി സ്തംഭിച്ചു; കോടികളുടെ നഷ്ടം, കർഷകർ ആശങ്കയിൽ


 തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി പൂർണ്ണമായും നിലച്ചു. വിമാന സർവീസുകൾ റദ്ദാക്കിയതും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം കപ്പൽ ഗതാഗതം മുടങ്ങിയതുമാണ് കയറ്റുമതി മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. റംസാൻ സീസണിൽ ഗൾഫ് വിപണി ലക്ഷ്യമിട്ടിരുന്ന കർഷകർക്കും കയറ്റുമതിക്കാർക്കും കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി പ്രതിദിനം ശരാശരി 150 ടൺ ഉൽപ്പന്നങ്ങളാണ് കയറ്റി അയച്ചിരുന്നത്. ഇതിൽ വലിയൊരു പങ്കും കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ ഇപ്പോൾ കയറ്റുമതി പൂർണ്ണമായും നിലച്ച മട്ടാണ്. നിലവിൽ ഒമാനിലേക്ക് മാത്രമാണ് പരിമിതമായ സർവീസുകൾ ഉള്ളത്. എന്നാൽ വിമാനക്കമ്പനികൾ കാർഗോ നിരക്ക് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത് കയറ്റുമതിക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കയറ്റുമതി മുടങ്ങിയതോടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക വിപണിയിൽ വിറ്റഴിക്കേണ്ടി വരുന്നത് കർഷകർക്കും വലിയ തിരിച്ചടിയാണ്.



വളരെ പുതിയ വളരെ പഴയ