തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'കേരള സ്റ്റോറി' എന്ന പേരിൽ സിപിഐഎം വെബ്സൈറ്റ് പുറത്തിറക്കി. സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും ഒരുമയും ഉയർത്തിക്കാട്ടുന്നതാണ് ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം.
വെബ്സൈറ്റിലെ പ്രധാന സവിശേഷതകൾ:
* മൂന്ന് വിഭാഗങ്ങൾ: മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
* വികസന കാഴ്ചകൾ: ലോകോത്തര യാത്രാ സൗകര്യങ്ങൾ, ആരോഗ്യ മേഖലയിലെ വിപ്ലവം, പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ, പുത്തൻ പാതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
* ബജറ്റ് വിവരങ്ങൾ: വിവിധ പദ്ധതികൾക്കായി സർക്കാർ ചിലവഴിച്ച തുകയുടെ കൃത്യമായ കണക്കുകളും ഇതിലൂടെ അറിയാം.
* പൊതുജനാഭിപ്രായം: സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ എത്രത്തോളം സന്തുഷ്ടരാണെന്ന് രേഖപ്പെടുത്താൻ പോളിങ് സൗകര്യവും സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
അഴിമതിക്കെതിരെ 'ഇരുണ്ട കാലം': നേരത്തെ യുഡിഎഫ് ഭരണകാലത്തെ അഴിമതികളും വീഴ്ചകളും തുറന്നുകാട്ടാൻ 'ഇരുണ്ട കാലം' എന്ന പേരിൽ സിപിഐഎം വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വികസന നേട്ടങ്ങൾ വിവരിക്കാൻ 'കേരള സ്റ്റോറി' എത്തുന്നത്.
