Zygo-Ad

28 സമുദായങ്ങളെ SEBC പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം; വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇനി ഇവർക്കും ലഭ്യമാകുംi

 


തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ആശ്വാസകരമായ നിർണ്ണായക തീരുമാനവുമായി പിണറായി സർക്കാർ. ഒബിസി (OBC) പട്ടികയിലുണ്ടായിട്ടും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന എസ്‌.ഇ.ബി.സി (SEBC) പട്ടികയിൽ ഉൾപ്പെടാതിരുന്ന 28 സമുദായങ്ങളെ കൂടി പ്രസ്തുത പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് സർക്കാരിന്റെ ഈ നടപടി. 1965-ലെ കുമാരപിള്ള കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിലവിൽ എസ്‌.ഇ.ബി.സി പട്ടിക നിശ്ചയിച്ചിരുന്നത്. ഇതുമൂലം ഒബിസി പട്ടികയിലുള്ള പല സമുദായങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ വിവേചനം പരിഹരിക്കണമെന്ന സമുദായ സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ:

പുതിയ തീരുമാനപ്രകാരം ഈഴവ, എഴുത്തശ്ശൻ, കണിയാർ, വടുക, വാണിയൻ തുടങ്ങി 28 സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സർക്കാർ പിന്നാക്ക കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷൻ സമർപ്പിച്ച അനുകൂല റിപ്പോർട്ടാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

പട്ടികയിൽ ഉൾപ്പെട്ട പ്രധാന വിഭാഗങ്ങൾ:

അമ്പലക്കാരൻ, അഞ്ചുനാട് വെള്ളാളർ, നായിഡു, എസ്.ഐ.യു.സി നാടാർ, തച്ചർ, വടുക, വാണിയൻസ്, യോഗീസ്, ശൈവ വെള്ളാളയിലെ ഉപവിഭാഗങ്ങൾ, കണിയാർ, ഈഴവ തുടങ്ങിയ 28 വിഭാഗങ്ങളാണ് ഈ ആനുകൂല്യത്തിന് അർഹരാകുക. ഇതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകളിലടക്കം പ്രവേശനത്തിന് പുതിയ തീരുമാനം കരുത്താകും.



വളരെ പുതിയ വളരെ പഴയ