പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിന് 'തെളിവുകള്‍' കൈമാറി പരാതിക്കാരി. ആശുപത്രി രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകളും സാമ്പിളും യുവതി പോലിസിന് നല്‍കി. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെയാണ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നും പരാതിക്കാരി പറയുന്നു. രാഹുല്‍ സാമ്പത്തിക ചൂഷണം നടത്തിയതിനും തെളിവുകളുണ്ടെന്ന് പരാതിക്കാരി പറയുന്നു. നിലവില്‍ വിദേശത്തുള്ള യുവതി ഇന്ന് നാട്ടില്‍ എത്തി രഹസ്യമൊഴിയും നല്‍കും. അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എ ആര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി.
