Zygo-Ad

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

 


പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം എത്തിയ 21 കുട്ടികളെ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളാണ് സംഘത്തിലുള്ളത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ പഠിക്കാനായി എത്തിയതാണെന്നാണ് കുട്ടികൾ പോലീസിനോട് വ്യക്തമാക്കിയത്. എന്നാൽ, ഇവർക്കൊപ്പം രക്ഷിതാക്കളോ കുട്ടികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ അധികൃതർക്ക് സാധിച്ചില്ല. പഠനത്തിനെത്തിയതാണെന്ന കുട്ടികളുടെ മൊഴി പോലീസ് പ്രാഥമികമായി രേഖപ്പെടുത്തിയെങ്കിലും മതിയായ രേഖകളുടെ അഭാവത്തിൽ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറി.

സംഭവത്തിൽ അസ്വാഭാവികതയുണ്ടോ എന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്നതാണോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കുട്ടികളെ കൊണ്ടുവന്ന സ്ഥാപനത്തെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നു. കുട്ടികൾ നിലവിൽ സി.ഡബ്ല്യു.സി സംരക്ഷണയിലാണ്.



വളരെ പുതിയ വളരെ പഴയ