Zygo-Ad

ബാംഗ്ലൂരിൽ ഊബർ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ച നിലയിൽ


 മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയുടെയും കദീജയുടെയും മകനായ മനാഫ് (27) ആണ് മരിച്ചത്.

രണ്ട് വർഷമായി ബംഗളൂരുവിൽ ഊബർ ടാക്സസി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് നാഗവാരയിലെ താമസ സ്ഥലത്ത് മനാഫിനെ മരിച്ച നിലയിൽ കണ്ടത്.

അമൃതഹള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദേശപ്രകാരം കേളി ബാംഗ്ലൂർ പ്രവർത്തകർ മനാഫിൻറെ മൃതദേഹം ഡോ.അംബേദ്‌കർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി

വളരെ പുതിയ വളരെ പഴയ