Zygo-Ad

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണം,'കേരള' വേണ്ട; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ


തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരള'ക്ക് പകരം 'കേരളം' എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തില്‍ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പ്രതികരിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 

പേര് മാറ്റത്തില്‍ പിന്തുണ അറിയിച്ച്‌ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കത്ത് നല്‍കി.

2024 ജൂണില്‍ 'കേരള' എന്ന പേര് ഔദ്യോഗിക രേഖകളില്‍ 'കേരളം' ആയി മാറ്റുന്നതിനുള്ള പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. 

ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചു പിടിച്ച്‌ എല്ലാ രേഖകളിലും ഒരേ പോലെയാക്കാൻ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. കേരള എന്ന് ആവർത്തിക്കപ്പെടുന്ന ഓരോ തവണയും ബ്രീട്ടീഷുകാരുടെ കേരളത്തിലെ സ്വാധീനമാണ് വെളിവാകുന്നത്. 

 മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെൻറ് ഓഫ് കേരള എന്നാണ്.

വളരെ പുതിയ വളരെ പഴയ