തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച(ഇന്ന്) മുതല്‍ നടത്താനിരുന്ന പണിമുടക്ക് നീട്ടിവച്ചു.
ഒരാഴ്ചത്തേക്ക് പണിമുടക്ക് നീട്ടി വയ്‌ക്കുകയാണമെന്ന് കെ ജി എം സി ടി എ അറിയിച്ചു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ധനകാര്യമന്ത്രി കെ എന്‍ ബോലഗോപാലുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ചര്‍ച്ച തൃപ്തികരമാണെന്ന് കെ ജി എം സി ടി എ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും. ശമ്പള വര്‍ദ്ധന അടക്കമാണ് സംഘടനയുടെ ആവശ്യം.
