തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതല്‍ അനിശ്ചിത കാലത്തേക്ക് അധ്യാപനം നിര്‍ത്തും.
തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തര പ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികില്‍സകളും നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു.
ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള-ഡി എ കുടിശ്ശിക നല്‍കുക, തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തിനു നേരെ സര്‍ക്കാര്‍ കണ്ണടച്ചതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കുന്നത്.
ഒപി ബഹിഷ്‌കരണം, അടിയന്തര സേവനം ഒഴികെയുള്ള ചികില്‍സ നിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം.
ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
