Zygo-Ad

പൊന്നെ...!ഇതെങ്ങോട്ടാ..!!: ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണത്തിന് 1,15,000 കടന്നു

 


കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് വർധനവ് തുടരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിച്ചതോടെ ഇന്ന് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കി. ഇന്ന് മാത്രം പവന് 3,680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,320 രൂപയായി ഉയർന്നു.

ഇന്നത്തെ വിലവിവരങ്ങൾ ഒറ്റനോട്ടത്തിൽ:

 * 22 കാരറ്റ് സ്വർണം: ഗ്രാമിന് 460 രൂപ വർധിച്ച് 14,190 രൂപയിലും, പവന് 1,15,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 * 18 കാരറ്റ് സ്വർണം: ഗ്രാമിന് 375 രൂപ വർധിച്ച് 11,660 രൂപയായി.

 * 14 കാരറ്റ് സ്വർണം: ഗ്രാമിന് 295 രൂപ വർധിച്ച് 9,080 രൂപയിലെത്തി.

 * വെള്ളി: ഗ്രാമിന് 325 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.

വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ അനിയന്ത്രിതമായ കുതിപ്പ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


 

വളരെ പുതിയ വളരെ പഴയ