Zygo-Ad

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ: 63 ലക്ഷത്തിലധികം പേർക്ക് ആശ്വാസം

 


കണ്ണൂർ: ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം തിങ്കളാഴ്ച (ഇന്ന്) മുതൽ ആരംഭിച്ചു. സംസ്ഥാനത്തെ 63 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപ വീതമാണ് ഇത്തവണ ലഭിക്കുക. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 1055 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഗുണഭോക്താക്കളിൽ 26.62 ലക്ഷം പേർക്ക് തുക ബാങ്ക് അക്കൗണ്ടുകൾ വഴി ലഭിക്കും. ബാക്കിയുള്ളവരുടെ പെൻഷൻ സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ എത്തിച്ചു നൽകാനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സാമ്പത്തിക പ്രയാസം നേരിടുന്ന സമയത്ത് പെൻഷൻ വിതരണം ആരംഭിച്ചത് ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.




വളരെ പുതിയ വളരെ പഴയ