Zygo-Ad

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരണപ്പെട്ടു


ആലപ്പുഴ: ചമ്പക്കുളത്ത് സ്ഥാനാർത്ഥി പര്യടനത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകൻ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ രക്തം വാർന്ന് മരിച്ചു.

ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘുവെന്ന 53കാരനാണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്ന് രക്തം വാർന്നാണ് മരണം.

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ പര്യടനത്തിനിടെയാണ് സംഭവം. പര്യടനത്തിന്റെ ഭാഗമായ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്ന രഘു വെരിക്കോസ് വെയിൻ പൊട്ടി രക്തം പോകുന്നത് അറിഞ്ഞില്ല. 

പിന്നാലെ അവശത അനുഭവപ്പെട്ടതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോഴാണ് രഘു രക്തം വാർന്നുപോകുന്ന കാര്യം അറിഞ്ഞത്. ഉടൻ തന്നെ ചമ്പക്കുളം സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ സിന്ധു. മക്കള്‍ വിശാഖ്, വിച്ചു.

വളരെ പുതിയ വളരെ പഴയ