Zygo-Ad

ടീം യുഡിഎഫിന്റെ വിജയം; സര്‍ക്കാരിനെതിരായ പ്രതിപക്ഷ കുറ്റപത്രം ജനങ്ങള്‍ അംഗീകരിച്ചു – വി ഡി സതീശന്‍

 


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മികച്ച വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ച വിജയമാണിതെന്നും, പ്രതിപക്ഷം മുന്നോട്ട് വെച്ച അജണ്ടയും സര്‍ക്കാരിനെതിരായ കുറ്റപത്രവും ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

2020-ല്‍ 580 ഗ്രാമപഞ്ചായത്തുകള്‍ ഭരിച്ചിരുന്ന എല്‍ഡിഎഫ് ഇത്തവണ 345ലേക്ക് ചുരുങ്ങിയപ്പോള്‍, യുഡിഎഫ് 340 പഞ്ചായത്തുകളില്‍ നിന്ന് 500ലേക്ക് ഉയര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും യുഡിഎഫ് മികച്ച നേട്ടം കൈവരിച്ചു.

തെരഞ്ഞെടുപ്പില്‍ കണ്ടത് ടീം യുഡിഎഫിന്റെ വിജയമാണെന്നും, കൃത്യമായ സംഘാടനവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവുമാണ് വിജയത്തിന് കരുത്തായതെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയെ ആശ്രയിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, അതിന്റെ ഗുണഭോക്താവായത് ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.





വളരെ പുതിയ വളരെ പഴയ