Zygo-Ad

ശബരിമല അരവണ വിതരണത്തിൽ നിയന്ത്രണം; ഒരാൾക്ക് ഇനി 20 ടിൻ മാത്രം

 


പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അരവണ പ്രസാദം വിതരണം ചെയ്യുന്നതിൽ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരാൾക്ക് പരമാവധി 20 ടിൻ അരവണ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. തീർത്ഥാടകർക്ക് അരവണ നൽകുന്ന കൗണ്ടറുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

അരവണ നൽകുന്നതിനായുള്ള ബോക്സുകളുടെ ക്ഷാമമാണ് ഈ നിയന്ത്രണത്തിന് കാരണമായി ദേവസ്വം ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തരാണ് സാധാരണയായി വലിയ അളവിൽ അരവണ വാങ്ങുന്നത്. കൂടുതൽ അളവിൽ വാങ്ങുമ്പോൾ ബോക്സിൽ നൽകാൻ കഴിയുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്.

നിലവിൽ സ്റ്റോക്ക് ചെയ്തുവെച്ചിട്ടുള്ള അരവണയിൽ നിന്ന് ദിവസേന ഒരു ലക്ഷത്തോളം ടിൻ ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്. ഈ രീതിയിൽ വിതരണം തുടരുകയാണെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അരവണ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്ന ആശങ്ക ദേവസ്വം ബോർഡിനുണ്ട്.

സാധാരണയായി, ഒരു ദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം ലക്ഷം ടിൻ വരെ അരവണയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, നിലവിൽ പ്രതിദിനം ഏകദേശം നാല് ലക്ഷം അരവണയാണ് വിറ്റഴിക്കുന്നത്. നിലവിൽ 25 ലക്ഷത്തോളം ടിൻ അരവണയാണ് ശേഖരിച്ചുവച്ചിട്ടുള്ളത് 

വളരെ പുതിയ വളരെ പഴയ