Zygo-Ad

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡി ചോദ്യം ചെയ്യലിനായി വിട്ടു

 


തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചു. വഞ്ചിയൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി രാഹുൽ ഈശ്വറിനെ നാളെ വൈകുന്നേരം വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ്റെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളാണ് രാഹുൽ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.

🔗 Permalink


വളരെ പുതിയ വളരെ പഴയ