Zygo-Ad

എഐ ഉള്ളടക്കം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമ്പോൾ വ്യക്തമായ ലേബലുകൾ നിർബന്ധം - ജില്ലാ കളക്ടർ


 കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും വ്യക്തമായ ലേബലുകൾ നിർബന്ധമായും ഉൾക്കൊള്ളിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

ലേബലുകൾ ഇങ്ങനെ:

 * 'എഐ ജനറേറ്റഡ്' (AI Generated)

 * 'ഡിജിറ്റൽ എൻഹാൻസ്ഡ്' (Digital Enhanced)

 * 'സിന്തറ്റിക് കണ്ടന്റ്' (Synthetic Content)

എന്നീ ലേബലുകളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും ഉൾപ്പെടുത്തണം.

ലേബലുകൾ പ്രദർശിപ്പിക്കേണ്ട രീതി:

 * വീഡിയോയിൽ: സ്‌ക്രീനിന് മുകളിലായി ലേബൽ വ്യക്തമായി കാണിക്കണം.

 * ചിത്രങ്ങളിൽ: കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തെങ്കിലും ലേബൽ ഉണ്ടാകണം.

 * ഓഡിയോയിൽ: ആദ്യത്തെ 10 ശതമാനം സമയദൈർഘ്യത്തിൽ ലേബൽ വ്യക്തമായി കേൾപ്പിക്കണം.

കൂടാതെ, ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തേണ്ടതാണ്.

കർശന നടപടി:

ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാൽ മാതൃകാപെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം.

നിരോധനമുള്ള ഉള്ളടക്കങ്ങൾ:

 * ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ.

 * തെറ്റായ വിവരങ്ങൾ.

 * സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം.

 * കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

 * മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത്.

തുടങ്ങിയവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ