Zygo-Ad

തിരുവനന്തപുരം കോര്‍പ്പറേഷൻ തിലകം ചാർത്തിക്കൊണ്ട് എൻഡിഎ: വിവി രാജേഷ് അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം, ലീഡുയര്‍ത്തുന്നു


തിരുവനന്തപുരം: കോർപ്പറേഷനില്‍ എൻഡിഎ അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഏറ്റവും ഒടുവിലത്തെ സൂചന. തിരുവനനന്തപുരം നഗരസഭയില്‍ അട്ടിമറി വിജയ മുന്നേറ്റം നടത്തുകയാണ് എൻഡിഎ.

എൻഡിഎ മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ചു കയറിയപ്പോള്‍, അപ്രതീക്ഷിത ഭൂരിപക്ഷവുമായി കൊടുങ്ങാനൂരില്‍ വിവി രാജേഷിന് വിജയം കൈപ്പിടിയിലാക്കി.

അഞ്ഞിറിലധികം വോട്ടിന്റെ ഭൂരിക്ഷത്തിലാണ് വിവി രാജേഷിന്റെ വിജയം. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 34 ഇടത്ത് എൻഡിഎ മുന്നേറുകയാണ്.

18 ഇടത്ത് മാത്രമാണ് എല്‍ഡിഎഫ് മുന്നേറ്റം കാണുന്നത്. എല്‍ഡിഎഫ് 19 സീറ്റിലും യുഡിഎഫ് 14 സീറ്റിലും മുന്നേറുകയാണ്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ ഇക്കുറി ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് പ്രചരണത്തിനിറങ്ങിയത് തന്നെ.

അതേ സമയം, നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് ആദ്യ ഫലസൂചനകള്‍ തന്നെ നല്‍കുന്നത്. ശബരീനാഥനെ രംഗത്തിറക്കി ഏറെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.

വളരെ പുതിയ വളരെ പഴയ