തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇന്ന് ഉച്ചയോടെ പൂർണ്ണ ഫലം ലഭ്യമാകും.
ആദ്യ ഫലസൂചനകള്‍ 8.30-ഓടെ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നിവ വഴി ലീഡ് നിലയും ഫലങ്ങളും തത്സമയം അറിയാവുന്നതാണ്.
ഗ്രാമം, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ഒരേസമയം ഒരു മേശയില്‍ വെച്ചാണ് നടക്കുക.
ഒരു കണ്‍ട്രോള്‍ യൂണിറ്റിലാണ് ഈ മൂന്ന് പഞ്ചായത്തുകളുടെയും ഫലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിന്റെ മുഴുവൻ ബൂത്തുകളിലെ വോട്ടുകളും കൗണ്ടിങ് സൂപ്പർവൈസറുടെ മേല്‍നോട്ടത്തില്‍ ഒരിടത്ത് എണ്ണും.
ഒന്നാം വാർഡ് മുതല്‍ എന്ന ക്രമത്തിലാണ് കണ്‍ട്രോള്‍ യൂണിറ്റുകള്‍ മേശയിലെത്തിക്കുക.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്.
പ്രധാന ഫലസൂചനകള്‍ (പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍):
കൊച്ചി കോർപറേഷൻ: എല്‍ഡിഎഫ് 3, യുഡിഎഫ് 2
കൊല്ലം കോർപറേഷൻ: എല്‍ഡിഎഫ് 7, യുഡിഎഫ് 2
തിരുവനന്തപുരം: ഒരു സീറ്റില്‍ എല്‍ഡിഎഫിന് ലീഡ്. (തീരദേശ മേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.)
പത്തനംതിട്ട: ഫലം എല്‍ഡിഎഫിന് അനുകൂലം.
മറ്റു വിവരങ്ങള്‍:
വടകര ബ്ലോക്കിലും കണ്ണൂരിലും ഉദ്യോഗസ്ഥരെത്താൻ വൈകിയതിനെ തുടർന്ന് വോട്ടെണ്ണല്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്.
പാലക്കാട്ടെ കൗണ്ടിങ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
