തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്തെ ആകെയുള്ള 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ ഫലസൂചനകൾ രാവിലെ 8.30 ഓടെ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയോടെ പൂർണ്ണമായ ഫലം അറിയാൻ കഴിയും.
14 ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിൽ വെച്ച് എണ്ണും.
വോട്ടെണ്ണൽ പ്രക്രിയ ഇങ്ങനെ:
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർത്ഥികളുടെയോ കൗണ്ടിങ്/ഇലക്ഷൻ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തും.
വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. അതിനുശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ കൗണ്ടിങ് ടേബിളിലും സ്ഥാനാർത്ഥിയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജൻ്റുമാരോ ഹാജരായിരിക്കും.
വോട്ടെണ്ണലിൻ്റെ ഓരോ നിമിഷത്തെയും വാർത്തകളും തത്സമയ വിവരങ്ങളും ഇന്ത്യൻ എക്സ്പ്രസ് മലയാളം വഴി അറിയാൻ സാധിക്കും.
ഫലം തത്സമയം അറിയാൻ:
സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ഫലങ്ങൾ തത്സമയം താഴെ കാണുന്ന ലിങ്കുകൾ വഴി ലഭ്യമാകുന്നതാണ്:
* https://lbtrend.kerala.gov.in/
* https://trend.kerala.nic.in/
* https://trend.sec.kerala.gov.in/
* https://www.sec.kerala.gov.in/results/trend2025/index.php
