തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റം. ഭരണകക്ഷിയായ എല്‍ ഡി എഫ് എഫ് രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ 30 വർഷമായി എല്‍ ഡി എഫ് ഭരിക്കുന്ന കോർപറേഷനാണ് തിരവനന്തപുരം. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയായിരുന്നു പ്രതിപക്ഷത്. ഇത്തവണ എന്ത് വിലകൊടുത്തും വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൻ ഡി എ പോരിനിറങ്ങിയത്.
35 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഇവിടെ നേടാനായത്. ഇത്തവണ 50 സീറ്റുകളാണ് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. തങ്ങള്‍ക്ക് 70 സീറ്റുകളില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നത്.
ശബരിമല സ്വർണ പാളി വിവാദം, കോർപറേഷൻ അഴിമതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തിയായിരുന്നു ബി ജെ പിയുടെ പ്രചരണം. അധികാരം ലഭിച്ചാല്‍ നഗരത്തില്‍ വൻ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നും ബി ജെ പി പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇത്തവണയും കോർപറേഷണ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ ഡി എഫ്. കഴിഞ്ഞ തവണ 52 സീറ്റുകളായിരുന്നു എല്‍ ഡി എഫിന് ലഭിച്ചത്. ഇത് ആവർത്തിക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു.
ഇക്കുറിയും ദയനീയ പ്രകടനമാണ് തിരുവനന്തപുരത്ത് യു ഡി എഫ് നടത്തുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് അരമണിക്കൂർ കഴിയുമ്ബോഴും തങ്ങളുടെ ലീഡ് ഒന്നില്‍ നിന്ന് ഉയർത്താൻ യു ഡി എഫിന് സാധിച്ചിട്ടില്ല.
കൊച്ചിയില്‍ എല്‍ ഡി എഫ് ലീഡ്വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ യു ഡി എഫിനായിരുന്നു മുൻതൂക്കം. എന്നാല്‍ വളരെ വൈകാതെ തന്നെ ലീഡ് തിരിച്ച് പിടിക്കാൻ ഭരണകക്ഷിയായ എല്‍ ഡി എഫിന് സാധിച്ചു.
38 മുതല്‍ 42 സീറ്റുകള്‍ വരെ നേടി ഭരണം നിലനിർത്താമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. ശക്തമായ അടിയൊഴുക്കുകളുണ്ടായാഷ സീറ്റുകള്‍ 34 ലേക്ക് ചുരുങ്ങിയേക്കുെമന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കുറി 42 സീറ്റുകള്‍ നേടി വിജയിക്കാനാകുമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ.
കണ്ണൂരില്‍ യു ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്. എല്‍ ഡി എഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്.കൊല്ലം കാല്‍ നൂറ്റാണ്ടായി എല്‍ ഡി എഫ് ഭരിക്കുന്ന കോർപറേഷറേഷനാണ് കൊല്ലം.
ഇക്കുറിയും മുന്നണി തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എല്‍ ഡി എഫ് തന്നെയാണ് വിടെ ലീഡ് ചെയ്യുന്നത്. എൻ ഡി എ ആദ്യഘട്ടത്തില്‍ ഒരു സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും പിന്നീട് ലീഡ് നഷ്ടമായി.
തൃശൂർ കോർപറേഷനില്‍ യു ഡി എഫ് ലീഡ് ചെയ്യുമ്ബോള്‍ രണ്ടാംസ്ഥാനത്ത് എല്‍ ഡി എഫ് ആണ്. എൻ ഡി എ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും നിലവില്‍ മൂന്നാം സ്ഥാനത്താണ്. കോഴിക്കോട്എല്‍ ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്.
