Zygo-Ad

വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ യുവാവ് മരിച്ചു

 


കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം ദേഹത്തുവീണ് പൊട്ടിത്തെറിച്ച് ചെറുകാവ് പഞ്ചായത്തിലെ യുവാവ് മരിച്ചു. പെരിയമ്പലം പറവൂർ കാപ്പിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ ഇർഷാദ്  ആണ് മരിച്ചത്.

ചെറുകാവ് പഞ്ചായത്തിൽ യു.ഡി.എഫ് നേടിയ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പെരിയമ്പലത്ത് അപകടമുണ്ടായത്. ആഘോഷത്തിനിടെ പൊട്ടിച്ച പടക്കം ഇർഷാദിന്റെ ദേഹത്തുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും പ്രതിഷേധവും ഉയർന്നു.





വളരെ പുതിയ വളരെ പഴയ