Zygo-Ad

സമൂഹമാധ്യമങ്ങൾ വഴി അതിജീവിതയുടെ പേരിൽ വാർത്തകൾപ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി കേരള പോലീസ്


 തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ പേരിൽ വാർത്തകൾ പ്രചരിപ്പിക്കരുത്. സമൂഹ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് കേരള പൊലീസ് മിഡിയ സെന്റർ മുന്നറിയിപ്പ് പങ്കുവെച്ചത്.

നിയമ നടപടികൾക്ക് പുറമെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്..

വളരെ പുതിയ വളരെ പഴയ