സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പരിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയാണ് ഡിസംബർ 15 വരെ നീട്ടിയത്.
പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഡിസംബർ 15-നു മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥി /വിദ്യാർത്ഥിനി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0484 2366191 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
