Zygo-Ad

കാപ്പ നിയമത്തില്‍ അറസ്റ്റിലായ പ്രതിക്ക് ഇരട്ട പാസ്‌പോര്‍ട്ട്; കേസെടുത്ത് പൊലീസ്


കാഞ്ഞങ്ങാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാപ്പ നിയമപ്രകാരം അറസ്റ്റിലായ യുവാവിന് ഇരട്ട പാസ്‌പോർട്ട് ഉള്ളതായി പൊലീസ് കണ്ടെത്തി.

അമ്പലത്തറ പറക്കളായി കാലിയടുക്കം സ്വദേശിയായ റംഷീദ് (34) എതിരെ നെതിരെ (34) ഇരട്ട പാസ്പോർട്ട് കൈവശം വെച്ചതിന് പൊലീസ് കേസെടുത്തു.

പ്രതി ഇപ്പോള്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ്. കഴിഞ്ഞ സെപ്റ്റംബർ 23-ന് കലക്ടറുടെ ഉത്തരവുപ്രകാരം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ പരിസരത്തു നിന്ന് റംഷീദിനെ കാപ്പ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനിടെ പ്രതിയുടെ പക്കല്‍ നിന്ന് ഒരു പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തിരുന്നു. ആ പാസ്‌പോർട്ട് കർണാടകയിലെ പുത്തൂർ മേല്‍വിലാസത്തില്‍ നിന്നുള്ളതാണ്. 

എന്നാല്‍ ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയില്‍, പ്രതിക്ക് ഇതിനു മുമ്പ് കേരളത്തിലെ കാലിയടുക്കം മേല്‍വിലാസത്തില്‍ നിന്നുള്ള മറ്റൊരു പാസ്‌പോർട്ടും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.

മുമ്പുണ്ടായിരുന്ന പാസ്‌പോർട്ടിന്റെ വിവരങ്ങള്‍ മറച്ചു വെച്ച്‌, ബംഗളൂരുവില്‍ നിന്ന് വ്യാജ മേല്‍വിലാസം ഉപയോഗിച്ച്‌ രണ്ടാമത്തെ പാസ്‌പോർട്ട് നേടിയതാണെന്നാണ് അന്വേഷണത്തിന്റെ സൂചന. പഴയ പാസ്‌പോർട്ടിന്റെ കാലാവധി തീർന്നതിനു പിന്നാലെയാണ് പ്രതി കർണാടക വിലാസം ഉപയോഗിച്ച്‌ പുതിയ പാസ്‌പോർട്ട് സമ്പാദിച്ചതെന്നും പൊലീസ് കണ്ടെത്തി.

കേസില്‍ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ വിദേശ യാത്രകളും പാസ്‌പോർട്ട് ഉപയോഗിച്ച മറ്റു ഇടപാടുകളും സംബന്ധിച്ച്‌ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തുകയാണ്.

വളരെ പുതിയ വളരെ പഴയ