കുലശേഖരം: മലയാളി യുവ സംഗീത പ്രതിഭകളായ സഹോദരിമാർക്ക് അന്താരാഷ്ട്ര സംഗീത വേദിയിൽ തിളങ്ങാനുള്ള അവസരം. കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് ജർമനിയിലെ പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്.
പ്രശസ്ത മ്യൂസിക്കൽ ബാൻഡ് ആയ ‘ദി പ്ലേഫോർഡ്‌സ്’ ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നവംബർ 7 മുതൽ 9 വരെ നടക്കുന്ന ഈ പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞരും ബാൻഡുകളും പങ്കെടുക്കും.
ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്ന ആദ്യകാല യൂറോപ്യൻ സംഗീത മേളകളിൽ ഒന്നായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ മലയാളി സഹോദരിമാർക്ക് ലഭിച്ച ഈ അവസരം സംഗീതലോകത്ത് അഭിമാന നിമിഷമായാണ് കണക്കാക്കപ്പെടുന്നത്.
