കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ക്വാറി ഉല്‍പന്നങ്ങളുടെ വില പെട്ടന്നുയര്‍ന്നു. ക്വാറി ഉടമകള്‍ ഫൂട്ടിന് അഞ്ച് രൂപ വീതം വര്‍ധിപ്പിച്ചതോടെ എം സാന്‍ഡിന്റെയും നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എം സാന്‍ഡിന്റെ വില 42 രൂപയില്‍ നിന്ന് 52 രൂപയിലേക്കും, പി സാന്‍ഡ് 50 രൂപയില്‍ നിന്ന് 55 രൂപയിലേക്കും, മെറ്റല്‍ ഫൂട്ടിന് 46 രൂപയായും ഉയര്‍ന്നു. വലിയ മെറ്റലുകള്‍ക്കും വില വര്‍ധന ബാധകമായി. പെട്ടന്നുണ്ടായ ഈ വില വര്‍ധന സര്‍ക്കാര്‍ കരാറുകാര്‍ക്ക് വലിയ തിരിച്ചടിയാണെന്നാണ് അഭിപ്രായം. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ നിയന്ത്രണ നടപടികള്‍ക്കും വിലവര്‍ധനക്ക് കാരണമായെന്നതാണ് ക്വാറി ഉടമകളുടെ വിശദീകരണം. വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ക്വാറി ഉടമകളുടെ കൂട്ടായ്മ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ സജീവമാകുന്ന സമയത്ത് ഉണ്ടായ വില വര്‍ധനയാണ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കരാറുകാര്‍ ആരോപിച്ചു.
