കൊല്ലം: കരിക്കോട് അപ്പോളോ നഗരത്തിൽ ഞെട്ടിക്കുന്ന ക്രൂരത. ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയിൽ അടിച്ചു ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചിരിക്കുന്നത് കവിത (46) ആണ്. ഭർത്താവ് മധുസൂദനൻ പിള്ള (54)യെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവം ഇന്നലെ രാത്രി 11 മണിയോടെയാണ് നടന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കവിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
