Zygo-Ad

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയ കേസിൽ നിർണായക പുരോഗതി; രക്ഷകനായി മുന്നോട്ടു വന്ന യുവാവിനെ കണ്ടെത്തി


വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക മുന്നേറ്റം. പ്രതിയെ കീഴ്‌പ്പെടുത്തി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച യുവാവിനെ പോലീസ് കണ്ടെത്തി.

 ബിഹാർ സ്വദേശിയായ ശങ്കർ ബഷ്വാൻ എന്ന യുവാവിനെയാണ് കൊച്ചുവേളിയിൽ വെച്ച് കണ്ടെത്തിയത്.

പ്രധാന സാക്ഷിയുമായ ശങ്കറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവ സമയത്ത് പ്രതിയെ സാഹസികമായി നേരിട്ട് പിടികൂടുകയും ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയായ ശ്രീക്കുട്ടിയുടെ അച്ഛനെ രക്ഷിക്കുകയും ചെയ്തത് ശങ്കറാണ്. അദ്ദേഹത്തിന്റെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാനായതായി പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ശങ്കറിന്റെ മൊഴി നിർണായകമായിരിക്കും.

വളരെ പുതിയ വളരെ പഴയ