Zygo-Ad

ദർശനം ലഭിക്കാതെ മടങ്ങിയ തീർഥാടകരെ തിരിച്ചുവിളിച്ച് എഡിജിപി ശ്രീജിത്ത്; “പോലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും”

 


പത്തനംതിട്ട ∙ ശബരിമലയിൽ ദർശനം ലഭിക്കാതെ മടങ്ങിപ്പോയ പാരിപ്പള്ളി സ്വദേശികളായ തീർഥാടകരെ സ്വന്തം ഫോണിൽ വിളിച്ച് തിരിച്ചുവരാൻ നിർദേശിച്ച് ശബരിമല പൊലീസ് കോ ഓർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത്. ഒരാളും നിരാശരായി മടങ്ങരുതെന്നും, എല്ലാവർക്കും തന്നെ പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തിരക്കിന്റെ പശ്ചാത്തലത്തിൽ ദർശനം സാധ്യമാക്കാനാകാതെ മടങ്ങിയ തീർഥാടകരുടെ വിവരം അറിഞ്ഞ എഡിജിപി വ്യക്തിപരമായി ബന്ധപ്പെടുകയായിരുന്നു. തിരികെ വരുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊള്ളുമെന്നും, യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദർശനസൗകര്യം മെച്ചപ്പെടുത്താൻ പൊലീസ് അധിക നിരീക്ഷണവും ക്രമീകരണങ്ങളും ഏർപ്പെടുത്തി വരികയാണെന്നാണ് വിവരം.

വളരെ പുതിയ വളരെ പഴയ