Zygo-Ad

‘നമ്മുടെ കുഞ്ഞ് വേണം; ഗുളിക കഴിക്കരുത്’ – രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും പുതിയ ശബ്ദരേഖയും പുറത്ത്


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ് പുതിയ വഴിത്തിരിവിലേക്ക്. യുവതിയുമായി നടത്തിയതായി ആരോപിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റും അധിക ശബ്ദരേഖകളും പുറത്തുവന്നു.

ചാറ്റിൽ യുവതി ഗർഭനിരോധന ഗുളിക കഴിക്കരുതെന്ന് രാഹുൽ നിർദ്ദേശിക്കുന്നതായും, “ഗർഭിണിയാകാൻ റെഡിയാകൂ… നമ്മുടെ കുഞ്ഞ് വേണം” പറയുന്നു എന്നും റിപ്പോർട്ടുകൾ.

പുറത്തുവന്ന ശബ്ദരേഖയിൽ ഗർഭസ്ഥിതിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ യുവതി പങ്കുവയ്ക്കുമ്പോൾ, ആദ്യമാസം ഇങ്ങനെയാകില്ലെ  എന്ന് രാഹുൽ പ്രതികരിക്കുന്നതായും ആരോപണം.

അതേസമയം, യുവതിയെ രാഹുൽ പെടുത്തുന്നതായും  ശബ്ദരേഖയിൽ കേൾക്കുന്നതായി വിവരങ്ങൾ. “ഡ്രാമ വേണ്ട… അങ്ങനെയുള്ളവരെ ഇഷ്ടമില്ല” എന്നിങ്ങനെ സംസാരിക്കുന്നതും രേഖകളിൽ ഉൾപ്പെടുന്നു.

എന്നാൽ ജീവൻ അപകടത്തിലാക്കുന്ന നീക്കങ്ങൾ ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്ന ശബ്ദവും ലഭ്യമാണ്.

വളരെ പുതിയ വളരെ പഴയ