Zygo-Ad

ആധാര്‍’ തിരുത്തൽ ഇന്ന് മുതല്‍ ഈസി; പേരു വിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം


ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. 

ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം. 

ആധാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു നിശ്ചിത തുക അടയക്കേണ്ടി വരും. ഡെമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും ബയോമെട്രിക്ക് അപ്ഡേറ്റിന് 125 രൂപയും നല്‍കണം. കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്ഡേറ്റുകള്‍ സൗജന്യമാണ്

അതേ സമയം ബയോമെട്രിക്ക് വിവരങ്ങളായ ഫിംഗര്‍ പ്രിന്റുകള്‍, ഐറിസ് സ്‌കാന്‍, ഫോട്ടോഗ്രാഫ് എന്നിവയ്ക്കായി ആധാര്‍ സേവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരും. 

ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അടുത്ത വര്‍ഷം ജനുവരി ഒന്നാം തിയതി മുതല്‍ പ്രവര്‍ത്തനരഹിതമാകും.

വളരെ പുതിയ വളരെ പഴയ