ന്യൂഡൽഹി: തെരുവ് നായ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കെ സംസ്ഥാനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തെരുവ് നായകളുടെ വിഷയത്തിൽ സംസ്ഥാനങ്ങൾ ഇതുവരെ സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ അസന്തുഷ്ടി പ്രകടിപ്പിച്ച കോടതി, “ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുകയാണ്” എന്ന് നിരീക്ഷിച്ചു.
തെരുവ് നായകളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ കാര്യങ്ങളിൽ പാളിച്ചയുണ്ടായെന്നും അതിനാൽ ആക്രമണങ്ങൾ വർധിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങൾ ഗൗരവത്തോടെ ഇടപെടേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരുവ് നായ പ്രശ്നത്തിൽ സമഗ്രമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
