Zygo-Ad

പോക്സോ: ഷൊര്‍ണൂരില്‍ എട്ടാംക്ലാസുകാരി ഗര്‍ഭിണി:13 കാരനായ സഹപാഠി പിടിയിൽ


ഷൊർണൂർ: എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റു ചെയ്തു. ഷൊർണൂരിന് സമീപത്തായിരുന്നു സംഭവം.

കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പതിമൂന്നുകാരി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടി തന്നെയാണ് എല്ലാം തുറന്നു പറഞ്ഞത്.

തുടർന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന പതിമൂന്നുകാരനെതിരെ പരാതി നല്‍കി. കേസെടുത്ത പൊലീസ് വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നു. 

പോക്സോ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കി. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് കേസന്വേഷിച്ചത്.

വളരെ പുതിയ വളരെ പഴയ