Zygo-Ad

ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം;സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്‌ആര്‍ടിസി ബസുകളിലും ക്യാൻസര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര


തിരുവനന്തപുരം: ക്യാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ.

നിയമസഭയിലായിരുന്നു പ്രഖ്യാപനം. സൂപ്പർ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെഎസ്‌ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന ക്യാൻസർ രോഗികള്‍ക്ക് സന്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ഇതില്‍ കെഎസ്‌ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നവർക്കും യാത്ര സൗജന്യമാണ്. പ്രഖ്യാപനത്തിനിടെ ബഹളം വച്ച പ്രതിപക്ഷത്തെയും ഗണേശ് കുമാർ രൂക്ഷമായി വിമർശിച്ചു.

'പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. 

പക്ഷേ രോഗികള്‍ക്ക് ഇത് വലിയ കാര്യമാണ്. 2012ല്‍ സിറ്റി ബസ്, ഓർഡിനറി ബസുകള്‍ 50 ശതമാനമെന്ന ഓർഡർ ഇറക്കിയതിനാല്‍ ഈ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് വരരുത്. 

ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓർഡിനറിക്ക് മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെഎസ്‌ആർടിസി ബസുകള്‍ക്കും ഇത് ബാധകമാണ്'- മന്ത്രി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ