അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല കമ്മിറ്റിയുടെ 52-ാം വാർഷിക സമ്മേളനവും ജനറൽ ബോഡി യോഗവും ഒക്ടോബർ 26 ന് വൈകുന്നേരം 4 മണിക്ക് ന്യൂമാഹി വിശ്വകർമ്മ സംഘം ഓഫീസിന് സമീപത്തുള്ള ഹോട്ടൽ കൈരളി ഹാളിൽ വെച്ച് നടക്കും.
സമ്മേളനത്തിൻ്റെ ഭാഗമായി അന്നേ ദിവസം രാവിലെ 9.30 ന് പതാക ഉയർത്തും. വാർഷിക സമ്മേളനം 4 മണിക്ക് അഡ്വ.എൻ.പി.വിജിത്ത് വിജു ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇ.എൻ.ശ്രീധരൻ ആചാരി സ്‌മാരക ഉപഹാര വിതരണവും ചടങ്ങിൽ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് അങ്ങാടിപുറത്ത് അശോകൻ, സെക്രട്ടറി പി.വി.പ്രജിത്ത് എന്നിവർ അറിയിച്ചു.