Zygo-Ad

കുപ്പിയുടെ മൂടി തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

 


കടങ്ങോട് : ആദൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ചു. ആദൂരിൽ താമസിക്കുന്ന കണ്ടേരി വളപ്പിൽ ഉമ്മറിൻ്റെ മകൻ മുഹമ്മദ് ഷഹലാ (നാല്) ണ് മരിച്ചത്. വ്യാഴാഴ്ച്‌ച രാവിലെ ഒൻപതോടെയാണ് കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പട്ടത്. ഉടൻ പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കളിക്കുന്നതിനിടെ കുട്ടി അബോധാവസ്ഥയിൽ ആവുകയായിരുന്നു. കാര്യം മനസ്സിലാക്കാതെ കുട്ടികളുടെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ യാത്രാമധ്യേ തന്നെ കുട്ടു മരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാത്ത കിട്ടാതായതാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മനസ്സിലായത്. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

വളരെ പുതിയ വളരെ പഴയ